അമേരിക്കന്‍ സംഗീത റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനത്തുക സ്വന്തമാക്കി ഇന്ത്യൻ ബാലന്. ചെന്നൈ സ്വദേശിയായ ലിഡിയന് നാദസ്വരമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്ക്കോണ്ടോ മാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് പതിമൂന്നുകാരനായ ലിഡിയന് ഫൈനലില്‍ കടന്നത്. എ.ആര് റഹ്മാന് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയായിരുന്നു ലിഡിയൻ.
ദി ടെയ്ല് ഓഫ് സാര്‍ സാല്ട്ടന് എന്ന ഓപ്പറയ്ക്കുവേണ്ടി 1899ല്‍ നിക്കോളായ് ഒരുക്കിയ നിക്കോളായ് റിംസ്കി-കൊറാസ്കോവിന്റെ ഫ്ലൈറ്റ് ഓഫ് ദി ബംബിള്ബീയിലാണ് ലിഡിയന് മാന്ത്രികത ഒരുക്കിയത്. ആദ്യം സാധാരണ നിലയില്‍ തുടങ്ങുകയും പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേക്കും തുടർന്ന് 325ലേക്കും ലിഡിയൻ സ്പീഡ് ഉയർത്തിയാണ് വിധികർത്താക്കളെ അമ്പരപ്പിച്ചത്.
Post Your Comments