Latest NewsBollywoodNewsIndia

റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ കടന്ന് പിടിച്ച്‌ ചുംബിച്ച്‌ മത്സരാര്‍ഥി; ഞെട്ടിത്തരിച്ച് സഹ ജഡ്ജുമാര്‍

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ മത്സരാര്‍ഥി കടന്ന് പിടിച്ച്‌ ചുംബിച്ചു. അപ്രതീക്ഷിതമായുള്ള ചുംബനം കണ്ടുനിന്ന സഹ ജഡ്ജുമാര്‍ ഞെട്ടി.പ്രശസ്ത ഗായികയായി നേഹ കല്‍ക്കറിന് നേരെയാണ് ഇത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീത പരിപാടിയായ ഇന്‍ഡ്യന്‍ ഐഡല്‍ 11 ഷോയ്ക്കിടെയായിരുന്നു സംഭവം.

ALSO READ: കടയിലെ മോഷണം; നീതി തേടി മുന്‍ പ്രധാന മന്ത്രിമാരുടെ ഡ്രൈവർ

ഇതിന്‍ഫെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കടന്നു പിടിച്ച് കവിളിലാണ് ചുംബിച്ചത്. ഷോയ്ക്കിടെ തന്റെ പക്കല്‍ നിന്ന് ഒരു ഉപഹാരം സ്വീകരിക്കണമെന്ന് ഇയാള്‍ നേഹയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗായിക ഉപഹാരം സ്വീകരിക്കാനായി വേദിയില്‍ എത്തുകയായിരുന്നു. സമ്മാനം സ്വീകരിച്ചതിനു ശേഷം ഇയാള്‍ ഗായികയെ കെട്ടിപ്പിടിക്കുകയും, കവിളില്‍ ബലമായി ചുംബിക്കുകയും ചെയ്യുകയായിരുന്നു.

ALSO READ: കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തു; മാവോയിസ്‌റ്റ് നേതാവിന്റെ ഭാര്യ അറസ്റ്റിൽ

യുവഗായികന്റെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ നേഹ വേദി വിടുകയായിരുന്നു. സംഗീത സംവിധായകന്‍ അനു മാല്ലിക്കും ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ വിശാല്‍ ദഡ്ലാനിയായും നേഹയ്ക്കൊപ്പം പരിപാടിയില്‍ ജഡ്ജിയായി എത്തിയിരുന്നു. മത്സരാര്‍ഥിയുടെ ഈ പെരുമാറ്റത്തില്‍ വേദിയിലുണ്ടായിരുന്ന അവതാരകന്‍ ഉള്‍പ്പെടെ മറ്റ് സഹ ജഡ്ജിമാരേയും ഞെട്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button