തൃശൂര്‍: അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതിയിൽ, മൂന്ന് യൂട്യൂബർക്കെതിരെ കേസ്. ചേർപ്പ് പോലീസാണ് ഇവർക്കെതിരെ കേസ് എടുത്തത്.
ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായത്. ഫൈനൽ മത്സരത്തിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നു പാറളം പഞ്ചായത്തിലെ യൂട്യൂബർമാർ, യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
Also read : മദ്യലഹരിയില്‍ സ്‌ത്രീയുടെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു
കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഇതോടെ ഇവർ വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇട്ടെങ്കിലും ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് എം ജി ശ്രീകുമാർ പരാതി നൽകിയത്. ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.
Post Your Comments