Latest NewsKerala

തെരഞ്ഞെടുപ്പിലെ തന്റെ വിജയസാധ്യതയെ കുറിച്ച് ഹൈബി ഈഡന്‍

കൊച്ചി : തെരഞ്ഞെടുപ്പിലെ തന്റെ വിജയസാധ്യതയെ കുറിച്ച് ഹൈബി ഈഡന്‍. കെ വി തോമസിന്റെ പരസ്യ പ്രതിഷേധം തന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. ഏറ്റവും പക്വമതിയായ നേതാവാണ് കെ വി തോമസ്. എറണാകുളം മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചയാളാണ് തോമസ് മാഷ്. അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഹൈബി പറഞ്ഞു.

കെ വി തോമസിന് പാര്‍ട്ടിതലത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുമെന്നാണ് കരുതുന്നതെന്നും ഹൈബി പറഞ്ഞു.എറണാകുളം മണ്ഡലത്തില്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് നേരിടാനാണ് തീരുമാനം. അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് യുഡിഎഫിനുളളത്. ശുഭപ്രതീക്ഷകളോടെയാണ് മത്സരരംഗത്തിറങ്ങുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button