അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ മുഖ പേജിൽ ഹർദിക് പട്ടേലിന്റെ സെക്സ് ടേപ്പിലെ ചിത്രം. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് അടിയന്തരമായി നീക്കിയിരിക്കുകയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ‘നമ്മുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുകയാണ്. ഹര്‍ദിക് പട്ടേലിന്റെ ഫോട്ടോ ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
അതിനാല്‍ അടിയന്തരമായി വെബ്സൈറ്റ് നീക്കിയിരിക്കുകയാണ്. പെട്ടെന്നു തന്നെ തിരിച്ചെത്തും. ഹര്‍ദിക് കോണ്‍ഗ്രസിലേക്ക് എത്തിയത് ഇഷ്ടമാകാത്തവരാണ് ഇത് ചെയ്തത്’- ദോഷി പറഞ്ഞു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ചിത്രം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. 2017ലെ സെക്സ് ടേപ്പാണ് ഇപ്പോൾ വെബ്സൈറ്റിൽ കാണപ്പെടുന്നത്.
ഇത് അന്ന് ഹർദിക് പട്ടേൽ നിഷേധിച്ചിരുന്നു. ‘ നമ്മുടെ പുതിയ നേതാവിന് സ്വാഗതം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. 2017ലെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനിടെ ഹര്‍ദിക് പട്ടേലിന്റേതെന്ന് പറയപ്പെടുന്ന അഞ്ച് വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
Post Your Comments