കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നേരിട്ടുള്ള ആദ്യവിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നു. ഇൻഡിഗോ കുവൈത്ത് കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള സർവിസ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ആരംഭിച്ചത്.
മുൻപ് കുവൈത്തിൽനിന്ന് ചെന്നൈ വഴി കണ്ണൂരിലേക്ക് ഇൻഡിഗോ കണക്ഷൻ സർവിസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച മുതൽ നേരിട്ടുള്ള സർവിസ് ആരംഭിച്ചു. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ച അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ എട്ടിന് കുവൈത്തിലെത്തുകയും കുവൈത്തിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments