KeralaLatest News

പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: പഞ്ചായത്ത് ഓഫീസിൽ കരാർ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസിൽ ഡാറ്റ എന്‍ട്രി ജോലിചെയ്യുന്ന ഗണേഷൻ [40] ണ് മരിക്കാൻ ശ്രമിച്ചത്. തൊഴിൽ പീഡനമെന്ന് ആരോപിച്ച് കൈയ്യിൽ ഞരമ്പ് മുറിക്കുകയായിരുന്നു. വ്യാഴ്ച ഉച്ചയോടെ ഓഫീസിലെത്തിയ ഗണേഷൻ പഞ്ചായത്ത് സെക്രട്ടറി പോൾ ബേബി സാമുവലുമായി തർക്കമുണ്ടായി. തുടർന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന ബ്ലേഡ് എടുത്തു കൈമുറിക്കുകയായിരുന്നു.

വ്യാജബില്ലുകൾ നിർമ്മിച്ച് സർക്കാർ ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറി സംഭവത്തിൽ ഗണേഷനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രശ്നത്തിൽ അനുകൂല റിപ്പോർട്ട് നൽകണമെന്ന് ഗണേഷൻ പലവട്ടം നിലവിലെ സെക്രട്ടറി പോൾ ബേബിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിന് തയ്യറാകാതെ വന്നതോടെ ഗണേഷൻ സെക്രട്ടറിയുടെ സർവ്വീസ് ബുക്ക് എടുത്തുമാറ്റി. ബുക്ക് നൽകാൻ കുട്ടാക്കാത്തതിനെ തുടർന്ന് സെക്രട്ടറി ദേവികുളം പോലീസിൽ പരാതി നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button