കോതമംഗലം: പരസ്പരം കുത്തുകൂടി ചെരിഞ്ഞ കൊമ്പനാനയുടെ കൊമ്പുകള്‍ തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂയംകൂട്ടി ആറിന് അക്കരെ ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെ ഉള്‍വനത്തില്‍ ഉദ്ദേശം 30 വയസുള്ളകാട്ടാനയുടെ 4 ദിവസം പഴക്കമുള്ള ജഡം കാണപ്പെട്ടത്.
ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കുവാന്‍ പോയ ആദിവാസി സംഘം ആണ് കാട്ടാന ചെരിഞ്ഞു കിടക്കുന്നതായി കണ്ടത്.ഇവര്‍ തിരികെ എത്തി വിവരം കുട്ടംമ്പുഴ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മലയാറ്റൂര്‍ ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള ഉന്നതതല വനപാലക സംഘമാണ് ആദിവാസി സംഘത്തേയും കൂട്ടി ചെരിഞ്ഞ ആനയെ കണ്ടത്തി പരിശോധന നടത്തുകയായിരുന്നു. കുത്തുകൂടി വാരിയെല്ലുകള്‍ തകര്‍ന്നതാണ് മരണകാരണമെന്ന് വനപാലകസംഘം കണ്ടെത്തി.
പോസ്റ്റ് മാര്‍ട്ടം നടത്തികൊമ്പുകള് എടുത്ത ശേഷം ജഡം വനത്തില്‍ തന്നെ സംസ്ക്കരിക്കുകയായിരുന്നു. ഒന്നേകാല്‍ മീറററോളം നീളമുള്ള വലിയ കൊമ്പാണ് ചെരിഞ്ഞ ആനയുടെ ജഡത്തില്‍ നിന്നും എടുത്തു മാറ്റിയത്. ഈ കൊമ്പുകള്‍ തിരുവനന്തപുരത്ത് വനം വകുപ്പിന്റെ സ്ട്രേംഗ് റൂമിലേക്ക് മാറ്റും. ചെരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകകളുടേതുമായി 2 ടണ്‍ ആന കൊമ്പാണ് തിരുവനന്തപുരത്തെ വനം വകുപ്പിന്റെ സ്ട്രോഗ് റൂമില്‍ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്.
Post Your Comments