Latest NewsIndia

ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്, ഗവർണ്ണർക്ക് കത്ത് നൽകി

തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു

പനജി: ഗോവയില്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. അവകാശ വാദമുന്നയിച്ച്‌ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു. ശി​രോ​ദ, മാ​ന്‍​ഡ്രേം സീ​റ്റു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നുണ്ട്.

ഇത് കഴിയുന്നതോടെ മ​നോ​ഹ​ര്‍ പ​രീ​ക്ക​റിനെ താ​ഴെ ഇ​റ​ക്കി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നാണ് കോണ്‍​ഗ്ര​സ് അവകാശവാദം. ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഞ്ച് എം​എ​ല്‍​എ​മാ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഗി​രീ​ഷ് ചോ​ഡാ​ന്‍​ക​ര്‍ നേരത്തെ പ​റ​ഞ്ഞിരുന്നു.14 അംഗങ്ങളാണ് കോൺഗ്രസ്സിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button