Latest NewsIndia

പബ്ജി; ഗെയിം കളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാട് അറിയിച്ച് കമ്പനി

ഗാന്ധിനഗര്‍: മള്‍ട്ടി പ്ലെയര്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചവരെ പോലീസ് അറസ്റ്റ ചെയ്ത സംഭവത്തില്‍ നിലപാടറിയിച്ച് കമ്പനി. ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ നിലപാടില്‍ ആശ്ചര്യമാണ് തോന്നുന്നതെന്നും ഈ നിലപാടിലുള്ള നിയമ സാധുതയാണ് ഉള്ളത് എന്ന് അന്വേഷിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിം കളിച്ചവരെ അറസ്റ്റ് ചെയ്യുകയും ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിനോദത്തിന് വേണ്ടിയുള്ള ഗെയിം ആരോഗ്യകരമായും ഉത്തരവാദിത്വപരമായും ആസ്വദിക്കേണ്ട ഒന്നാണെന്നും കമ്പനി അഭിപ്രായപ്പെട്ടു. മാത്രമല്ല, പ്രായം കുറഞ്ഞവര്‍ ഗെയിം കളിക്കുന്നത് തടയുന്നത് കമ്പനിയുടെ പരിഗണനയിലുള്ള കാര്യമാണ്. ഇന്ത്യയില്‍ ആരോഗ്യകരമായ ഗെയിമിങ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് കമ്ബനിയുടെ ലക്ഷ്യമെന്നും കമ്പനി പറയുന്നു. പോലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാളാണ് രാജ്‌കോട്ട് നഗരത്തില്‍ മാര്‍ച്ച് ആറിന് പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. പബ്ജി കളിച്ചതിന് പത്തിലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button