ചെന്നെെ : നായക്കുട്ടിയെ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ടിട്ട് പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യുവതി. ചെന്നെയിലാണ് സംഭവം. നായക്കുട്ടിയെ ലെെംഗീകമായി ഉപയോഗിക്കുന്നത് നേരില്‍ കണ്ടുവെന്നാണ് പോലീസില്‍ യുവതി പരാതിപ്പെട്ടത്.
വീടിന് അടുത്തായിട്ടാണ് 15 ദിവസത്തോളം പ്രായമുളള നായക്കുട്ടി കിടന്നിരുന്നത്. നായക്കുട്ടിയെ ഒരു .യുവാവ് തല്‍ സ്ഥലത്ത് നിന്ന് എടുത്ത് കൊണ്ട് പോകുന്നത് കണ്ടിരുന്നു. ദത്തെടുത്തതെന്നാണ് വിചാരിച്ചത്. എന്നാല്‍ യുവാവ് നായക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് നേരില്‍ കാണേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഇത് സാധൂകരിക്കുന്നതിനായി യുവതി സിസി റ്റിവി ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചിരുന്നു.
കുറ്റത്തിന് ഏത് വകുപ്പ് ചുമത്തണമെന്ന അന്വേഷണത്തിലാണ്. ചുമത്തേണ്ട വകുപ്പ് ലഭിച്ചാല്‍ ഉടന്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് നിലവില്‍ വരുത്താമെന്നുമാണ് പോലീസ് യുവതിയെ അറിയിച്ചിരിക്കുന്നത്.
Post Your Comments