NattuvarthaLatest News

തിരുവമ്പാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ മേനോംമൂട്ടില്‍ ജോണിയുടെ മകന്‍ ഷോണ്‍ (13) ആണ് മരിച്ചത്. പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഷോണിനെ അമ്മ ജലനിധിയുടെ പൈപ്പ് തുറക്കാന്‍ വിട്ടതായിരുന്നു. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ അമ്മയുടെ കണ്‍മുന്‍പിലാണ് ഷോക്കേറ്റത്. ഉടന്‍ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button