ഓച്ചിറ : സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം പത്താംക്ലാസുകാരിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം ഉണ്ടായി. വീടിന്റെ വരാന്തയില്‍ പഠിച്ചുകൊണ്ടിരുന്ന പത്താംക്ലാസ് വിദ്യാര്ഥിനിക്കുനേരേയാണ് ക്രിമിനല്‍ കേസ് പ്രതി അതിക്രമം കാണിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പായിക്കുഴി മൊഴൂര്‍ തറയില്‍ പ്യാരി(19)യാണ് പെണ്‍കുട്ടിക്കുനേരേ അതിക്രമം കാട്ടിയത്.
കുട്ടിയുടെ ബഹളംകേട്ട് അയല്‍വാസി ഓടിച്ചെന്നപ്പോള്‍ യുവാവ് ഓടിപ്പോയെങ്കിലും പിന്നീട് മറ്റ് ഗുണ്ടകളുമായെത്തി അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ കരുനാഗപ്പള്ളി എ.സി.പി.ക്കും വനിതാ സെല്ലിലും നല്കിയ പരാതിയെ തുടര്‍ന്ന് വനിതാ സെല്‍ എസ്.ഐ. അനിത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിന്റ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.
Post Your Comments