കോതമംഗലം: കോതമംഗലത്തിനടുത്ത് വനാതിര്‍ത്തിയിലുള്ള വടാട്ടുപാറ നിവാസികള്‍ പുലി ഭീതിയിലായിട്ട് മാസങ്ങളായി. ജനവാസ മേഖലയില്‍ നിന്ന് ചത്ത പുലിയുടെ ജഡം കണ്ടെടുത്തതോടെ ഈ പ്രദേശത്ത് ഔദ്യോഗികമായി പുലിസാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. പുലിയുടെ ജഡം കണ്ടെത്തിയതിന് പിന്നാലെയും വനാതിര്‍ത്തിയിലുള്ളവരുടെ വീടിന് സമീപം പുലിയെത്തുന്നത് തുടരുകയാണ്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട്ട് മുറ്റത്ത് പുലിയെത്തുകയും നായ കുട്ടിയെ പിടികൂടുകയും ചെയ്തതോടെ വടാട്ടുപാറയില്‍ നിന്ന് ഒരു കുടുംബം വീട് ഉപേക്ഷിച്ച് പോയിരിക്കുകയാണ്. മേയ്ക്കനാട്ടില്‍ അഗ്രത്തും കുടുംബവുമാണ് പുലിയെ പേടിച്ച് വീട് ഉപേക്ഷിച്ചത്. തുടര്‍ച്ചയായി രണ്ട് രാത്രികളില്‍ പുലി അഗ്രത്തിന്റെ വീട്ട് മുറ്റത്ത് എത്തുകയും വളര്‍ത്തുനായക്കളില്‍ ഒന്നിനെ പിടിക്കൂടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച്ച രാത്രി നായ്ക്കളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കുമ്പേള്‍ നായ് കുട്ടികളിലൊന്നിനെ പിടികൂടി പുലിമടങ്ങുന്നതാണ് കാണുന്നത്.കല്ലും മര കമ്പുകളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് നായ് കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രിയും ഇര തേടി പുലി എത്തിയതോടെ ഭീതിയിലായ കുടുംബം ഇവിടെ നിന്ന് താമസം മാറുകയായിരുന്നു.
Post Your Comments