ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയശേഷം വിധിയെക്കുറിച്ച് താരം പ്രതികരിച്ചു. സുപ്രീം കോടതി വിധി നല്‍കുന്നത് വലിയ ആശ്വാസമാണ്. സ്പോര്‍ട്സുമായി ബന്ധപ്പെട്ട് തന്നെ നില്‍ക്കാനാണ് താല്‍പര്യമുണ്ട്. ബിജെപി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സിനോടാണെന്നും ശ്രീശാന്ത് പറഞ്ഞു.
കഴിഞ്ഞ ആറുവർഷമായി കളിക്കാനായി കാത്തിരിക്കുകയാണ് ഇനിയും കാത്ത് നില്‍ക്കാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു.
പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. ബിസിസിഐയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസമായി പരിശീലനം നടത്തുന്നുണ്ട്. ഞാൻ തുടർന്നും പ്രാക്ടീസ് നടത്തും ബാക്കിയുള്ള കാര്യം ദൈവം തീരുമാനിക്കട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.
Post Your Comments