Latest NewsKerala

രണ്ടാമൂഴം കേസില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: രണ്ടാമൂഴം നോവലിന്റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ ഇന്ന് കോടതി വിധി പറയും. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.
3 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എം.ടി രംഗത്തെത്തിയത്. ഒക്ടോബര്‍ 10ന് ആണ് നിര്‍മ്മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു
അതേസമയം രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോഴിക്കോട് നാലാം അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button