ബാര്‍ഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചിരുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും തന്റെ പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ റിക്കാര്‍ഡ് വേഗത്തില്‍ നടപ്പിലാക്കി. ഈ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി. ഇവിടങ്ങളിൽ കര്‍ഷകര്‍ ഒറ്റയ്ക്കല്ലെന്നും അവരോടൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി.
Post Your Comments