Latest NewsIndia

ന്യൂസിലന്‍റില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ നിരവധി ജീവന്‍ പൊലിഞ്ഞത് – പ്രധാനമന്ത്രി ആഴമേറിയ ദുംഖം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ആരാധനാലയത്തിന് നേരെയുളള ഭീകരരുടെ കൊലവിളി അതായിരുന്നു ന്യൂസിലാന്‍ഡിലെ ക്രസ്റ്റ് ചര്‍ച്ചില്‍ നടന്നത്. 49 ഓളം നിരപരാധികളുടെ ജീവനാണ് ഭീകരരുടെ കട്ടാളത്തത്തില്‍ പൊലിഞ് വീണത്.  ഒപ്പം ഇന്ത്യക്കാരുടെ ജീവനും നഷ്ടമായത് അതീവ വേദനയുളവാക്കി  . ന്യൂസിലാന്‍ഡിലുണ്ടായ അതീവ ദുംഖമുണ്ടാക്കിയ ഭീകാരക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു .ത്രീവ്രമായ ദുംഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് കത്തയച്ചു.

ആക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തില്‍ വ്യക്തമാക്കി. ആക്രമണത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും മോദി കത്തില്‍ പറയുന്നു.

ഈ വേദന നിറഞ്ഞ നിമിഷത്തില്‍ ന്യൂസിലാന്‍ഡിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു. ഭീകരതയുടെ  എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നുവെന്ന് മോദി അറിയിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരെയും എതിര്‍ക്കുന്നുവെന്ന് പാകിസ്ഥാനെ കൊളളിച്ചും പ്രധാനമന്ത്രി കത്തില്‍ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button