കണ്ണൂർ ; പി.കെ.ശ്രീമതിക്കുവേണ്ടി കണ്ണൂർ മണ്ഡലത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. പ്രസിദ്ധീകരിച്ചവരുടെ പേരുകൾ ഇല്ലാത്ത ബോർഡുകൾ നീക്കം ചെയ്യണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.കോൺഗ്രസ് നേതാക്കൾ സർവകക്ഷി യോഗത്തിൽ പരാതി ഉന്നയിച്ചതോടെയാണ് കലക്ടർ നടപടിയെടുത്തത്.
ശ്രീമതിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കും മുൻപ് തന്നെ പടുകൂറ്റൻ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചത് ചർച്ചയായിരുന്നു. എന്നാൽ ആരാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ സിപിഎമ്മും എം.പി.ഓഫീസും തയ്യാറായില്ല.
Post Your Comments