Latest NewsCricketSports

ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍താരം

ജൊഹാനസബര്‍ഗ് : ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം ജീന്‍ പോള്‍ ഡുമിനി. “വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും ഡുമിനി പറഞ്ഞു.  ടി20 ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. JP Duminy

ദക്ഷിണാഫ്രിക്കക്കായി 193 ഏകദിന മത്സരങ്ങളിൽ ഡുമിനി 37.39 റണ്‍സ് ശരാശരിയില്‍ 5047 റണ്‍സും, 68 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2013ല്‍ നെതര്‍ലന്‍ഡ്സിനെതിരെ 122 പന്തില്‍ 150 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. 2017 സെപ്റ്റംബറില്‍ ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button