Latest NewsInternational

ബ്രിട്ടൻ, ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മാപ്പ് പറയണമെന്ന് സൗരവ് ദത്ത്

ബ്രിട്ടിഷ് പാർലമെന്റിൽ ജാലിയൻവാലാബാഗ് കൂട്ടക്കുരുതി വാർഷികവുമായി ബന്ധപ്പെട്ടു ചർച്ച നടന്നിരുന്നു

ലണ്ടൻ : ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പേരി‍ൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സൗരവ് ദത്ത് വ്യക്തമാക്കി. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള ‘ഗാർഡൻ ഓഫ് ബുളറ്റ്സ്: മാസക്കർ അറ്റ് ജാലിയൻവാലാബാഗ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണു കൊൽക്കത്തയിൽ ജനിച്ച്, ബ്രിട്ടനിൽ വളർന്ന സൗരവ്.

ഞ്ചാബിലെ അമൃത്സറിൽ1919 ഏപിൽ 13ന്, പ സുവർണക്ഷേത്രത്തിനു സമീപത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തു തടിച്ചുകൂടിയ ജനങ്ങൾക്കുനേരെ വെടിയുതിർത്ത് ബ്രിട്ടിഷ് പട്ടാളം നടത്തിയ കൂട്ടക്കുരുതിയുടെ നൂറാം വാർഷികത്തിനു മുന്നോടിയായാണു പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞമാസം ബ്രിട്ടിഷ് പാർലമെന്റിൽ ജാലിയൻവാലാബാഗ് കൂട്ടക്കുരുതി വാർഷികവുമായി ബന്ധപ്പെട്ടു ചർച്ച നടന്നിരുന്നു. വിദേശകാര്യ മന്ത്രി ജെറിമി ഹണ്ട്ബ്രിട്ടൻ മാപ്പുപറയണമെന്നുളള ആവശ്യം വ്യാപകമായുള്ള സാഹചര്യത്തിൽ, അക്കാര്യം ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നുണ്ടെന്നാണു സൂചന..

shortlink

Related Articles

Post Your Comments

Related Articles


Back to top button