ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഭൂമിപൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ചരിത്ര ദിനമെന്നും 130 കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷമാണെന്നും മോദി പ്രതികരിച്ചു.
പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്തിലേക്കുള്ള ദിശാസൂചികയായാണ് നിലക്കൊള്ളുന്നത്. പുതിയ കെട്ടിടം ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പൂര്‍ത്തീകരണത്തില്‍ സാക്ഷിയായി മാറുമെന്നും മോദി പറഞ്ഞു. കൂടാതെ കാലത്തിലും ആവശ്യകതയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അവരവരില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണമെന്നും മോദി പറഞ്ഞു. ഇന്ത്യക്കായി ഇന്ത്യക്കാര്‍ തന്നെ പാര്‍ലമെന്റ് പണിയുന്നു എന്നത് മറ്റൊരു പ്രത്യേകതയാണെന്നും മോദി ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ ശൃംഗേരി മഠത്തില്‍ നിന്നുള്ള ആറ് പൂജാരിമാർ കാര്‍മികത്വം വഹിച്ച ഭൂമിപൂജയിൽ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 200 പ്രമുഖരാണ് സന്നിഹിതരായത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ടാറ്റയാണ്.
Post Your Comments