മുസാഫര്‍നഗര്‍: സ്ത്രീധന തുക കുറഞ്ഞുവെന്നാരോപിച്ച് നവവധുവിനെ ക്രൂര പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സ്ത്രീധനമായി നൽകിയ ഏഴ് ലക്ഷം രൂപം കുറഞ്ഞുവെന്നു പറഞ്ഞാണ് ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് 26 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. മാര്‍ച്ച് 6 നായിരുന്നു അതിദാരുണമായ സംഭവം നടന്നത്. പീഡനത്തിന് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടായി. പിറ്റേദിവസം രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതും.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടി കുടുംബത്തിലുള്ളവര്‍ കൃത്യത്തിന് സഹായം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
Post Your Comments