തിരുവനന്തപുരം: കെ.വി തോമസിനെ കോൺഗ്രസ് വിളിച്ചുവരുത്തി. സ്ക്രീനിംഗ് കമ്മറ്റിയിലേക്കാണ് വിളിച്ചുവരുത്തിയത്. എറണാകുളം മണ്ഡലത്തിൽ സ്വന്തം പേരിൽ പ്രചാരണം തുടങ്ങിയ സംഭവത്തിൽ കെ.വി തോമസ് ഇന്നലെ പ്രതികരണം അറിയിച്ചിരുന്നു.
താൻ സ്ഥാനാർത്ഥിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതിന് മുന്നേ തന്‍റെ പേരിൽ പ്രചാരണം തുടങ്ങിയത് ശരിയായ നടപടിയല്ലെന്നും ആദ്ദേഹം പറഞ്ഞു.
അതേസമയം മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഡൽഹിയിൽ നിർണ്ണായക യോഗം നടത്തുന്നു. എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്. അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും . വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
Post Your Comments