ലണ്ടന്‍: ഇന്ത്യയിൽ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ വംശജനായ എഴുത്തുകാരന് സൗരവ് ദത്ത്. ‘ഗാര്ഡന് ഓഫ് ബുളറ്റ്സ്: മാസക്കര്‍ അറ്റ് ജാലിയന്‍വാലാബാഗ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണു ദത്ത്. കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷങ്ങൾ പിന്നിടുകയാണ്. അതിന് മുന്നോടിയായി നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
1919 ഏപ്രിലില്‍ അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ നരനായാട്ടില്‍ ഏകദേശം 1600 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരിയില്‍ പ്രഭു സഭയില്‍ ചര്‍ച്ച നടന്നിരുന്നു. ഇന്ത്യന്‍ വംശജരായ എംപിമാരാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കൂട്ടക്കൊലയില്‍ മാപ്പു ചോദിക്കണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി ബാരോണസ് അന്നബല്‍ ഗോള്‍ഡി അറിയിച്ചു.
Post Your Comments