തിരുവനന്തപുരം: വടകരയില്‍ കെ.കെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഓരോ മണ്ഡലങ്ങളിലും വിജയസാധ്യത സുപ്രധാനമാണ്. അതുകൊണ്ട് വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനമെടുക്കുകയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ”കെ. സി. വേണുഗോപാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന നേതാവാണ്. അദ്ദേഹം മത്സരിക്കണമോയെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തീരുമാനിക്കുക. കെ.സിക്ക് കോണ്‍ഗ്രസ്സിന്റെ ഏതു സീറ്റില്‍ വേണമെങ്കിലും മത്സരിക്കാമെന്നും അക്കാര്യത്തിലും അന്തിമ വാക്ക് രാഹുലിന്റേതായിരിക്കുമെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.
Post Your Comments