പത്തനംതിട്ട: അക്കൗണ്ടന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ മിഷന്റെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്കാണ് ആളെ ആവശ്യമുളളത്.
ബികോം, ടാലി പാസായിരിക്കണം. പ്രായം 18നും 35നും മധ്യേ. പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രതിദിനം 430 രൂപ വേതനം ലഭിക്കും.
അപേക്ഷാഫോറം സിഡിഎസ് ഓഫീസിലും പറക്കോട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്വിഇപി ഓഫീലും ലഭിക്കും. ഉദ്യേഗാര്‍ത്ഥികള്‍ ഈ വിലാസത്തില്‍ അയക്കണം – കുടുംബശ്രീ ജില്ലാ മിഷന്, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട. 23 ആണ് അവസാന തീയതി. ഫോണ്‍: 9744253733.
Post Your Comments