Latest NewsKerala

ആലപ്പുഴയിൽ വോട്ടർമാർ 1314535; പുരുഷന്മാരേക്കാൾ കൂടുതൽ വനിത വോട്ടർമാർ

ആലപ്പുഴ: ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞ ജനുവരി 30ലെ കണക്കനുസരിച്ച് 1314535 വോട്ടർമാരാണുള്ളത്. മാവേലിക്കര മണ്ഡലത്തിൽ 1272751 വോട്ടർമാരുണ്ട്. രണ്ടു മണ്ഡലങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ വനിത വോട്ടർമാരാണ്. രണ്ടു ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിലും പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണുള്ളത്. രണ്ടിടത്തുമായി 117722 സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ അധികമായുണ്ട്. ഈ മാസം 25 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നതിനാൽ അന്തിമപട്ടികയിൽ മാറ്റമുണ്ടാകും.

ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ 633371 പുരുഷ വോട്ടർമാരും 681164 വനിത വോട്ടർമാരുമാണുള്ളത്. 47793 വനിത വോട്ടർമാർ പുരുഷന്മാരേക്കാൾ കൂടുതലായുണ്ട്. മണ്ഡലത്തിൽ ട്രാൻസ്ജന്റർ വോട്ടർമാർ ആരുമില്ല. മാവേലിക്കര ലോകസഭ മണ്ഡലത്തിൽ പുരുഷവോട്ടർമാർ 601410- ഉം വനിത വോട്ടർമാർ 671339- ഉം ആണ്. രണ്ടു ട്രാൻസ്ജന്റർ വോട്ടർമാരും മണ്ഡലത്തിലുണ്ട്. വനിത വോട്ടർമാർ മണ്ഡലത്തിൽ പുരുഷ വോട്ടർമാരേക്കാൾ 69929 കൂടുതലായുണ്ട്.

ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ചേർത്തലയിലും (201344) ഏറ്റവും കുറവ് വോട്ടർമാർ ആലപ്പുഴയിലുമാണ് (164983). മാവേലിക്കരയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ കുന്നത്തൂർ (196873) നിയമസഭ മണ്ഡലത്തിലും ഏറ്റവും കുറവ് വോട്ടർമാർ കുട്ടനാട്(158982) നിയമസഭ മണ്ഡലത്തിലുമാണ്.

ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്. പുരുഷ, സ്ത്രീ വോട്ടർമാർ എന്ന ക്രമത്തിൽ ഇനിപ്പറയുന്നു.102-ആരൂർ:91190, 94397 ആകെ 185587, 103-ചേർത്തല: 97838,103506 ആകെ 201344, 104-ആലപ്പുഴ: 91327, 96332 ആകെ 187659, 105- അമ്പലപ്പുഴ:79763, 85220 ആകെ 164983, 107-ഹരിപ്പാട്: 85240, 96533 ആകെ 181773,108- കായംകുളം: 91423, 103444, ആകെ 194867, 116-കരുനാഗപ്പള്ളി: 96590, 101732, ആകെ 198322.

മാവേലിക്കര ലോകസഭ മണ്ഡലം 99 -ചങ്ങനാശ്ശേരി: 77685,83485 ആകെ 161171, 106-കുട്ടനാട്: 76765, 82217, ആകെ 158982, 109- മാവേലിക്കര: 88356, 102363, ആകെ 190719, 110-ചെങ്ങന്നൂർ: 91304, 104578, ആകെ 195882, 118- കുന്നത്തൂർ: 93192, 103681, ആകെ 196873, 119-കൊട്ടാരക്കര: 91361, 101642, ആകെ 193003, 120-പത്തനാപുരം: 82747, 93373 ആകെ 176121. ചങ്ങനാശ്ശേരിയിലും പത്തനാപുരത്തും ഓരോ ട്രാൻസ്ജന്റർ വോട്ടർമാർ വീതമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button