തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ അനന്തുവിനെ ബൈക്കിൽ കടത്തികൊണ്ടുപോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അനന്തുവിന്റെ ബൈക്ക് ഓടിച്ചിരുന്നത് മുഖ്യപ്രതി ബാലുവാണ്. മൂന്നര മണിക്കൂറോളം അനന്തുവിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു.
കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജൻമദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് ഈ ആഘോഷങ്ങൾ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.
ദൃശ്യങ്ങളിൽ ഷർട്ടിടാതെ ചുവന്ന തോർത്തുടുത്ത് നിൽക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. അനന്തുവിന്റെ ദേഹമാസകലം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള പരിക്കുകളുണ്ട്.തലയോട്ടി തകർന്ന നിലയിലായിരുന്നു.മർദ്ദനത്തിന് കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ചതായാണ് പോലീസ് വിലയിരുത്തൽ.
Post Your Comments