Latest NewsInternational

നോ ഡീല്‍ നിരാകരിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി

ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി. നോ ഡീലിന് അനുമതി തേടി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതോടെയാണ് തെരേസ മേ, നോ ഡീല്‍ എന്ന അടുത്ത സാധ്യത തേടിയത്. എന്നാല്‍ ഈ നീക്കത്തെയും പാര്‍ലമെന്റ് തള്ളി. 278നെതിരെ 321വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നോ ഡീലിനെ നിരാകരിച്ചത്. ഭേദഗതികളോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ തള്ളിയതിന് പിന്നാലെയാണ് നോ ഡീലും പാര്‍ലമെന്റ് നിരാകരിച്ചത്.

യൂറോപ്യന്‍ യൂണിയനുമായി ഒരു തരത്തിലുള്ള ബാധ്യതയുമില്ലാതെ ബ്രെക്‌സിറ്റ് നീങ്ങുന്നതാണ് നോ ഡീല്‍. ഇങ്ങനെ പുറത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല അസ്ഥിരമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.
ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പാണ് നടക്കുക. ഇതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കിയാലും യൂറോപ്യന്‍ യൂണിയനിലെ അംഗ രാഷ്ട്രങ്ങളുടെ കൂടി അനുമതി വേണ്ടിവരും. എന്നാല്‍ ഈ ശ്രമത്തോട് എങ്ങനെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികരിക്കുക എന്നതും ശ്രദ്ധേയമാകും.നോ ഡീലിന് അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ഒരു വോട്ടെടുപ്പ് കൂടി പാര്‍ലമെന്റില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button