ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ഥമെങ്കില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടുതരണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇമ്രാന് ഖാന് മികച്ച ഭരണാധികാരിയെങ്കില് മസൂദിനെ കൈമാറുകയാണ് വേണ്ടത്. മോദി സര്‍ക്കാരിന്റെ വിദേശനയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുഷമ പാക്കിസ്ഥാനെ വിമര്‍ശിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്നതിനു പിന്നില്‍ ഐഎസ്ഐയും പാക് സൈന്യവുമാണെന്നും ഇതിനെ പാക്കിസ്ഥാന് നിയന്ത്രിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ജയ്ഷെ ഭീകര്ക്കുവേണ്ടി പാക് സൈന്യം ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സുഷമ ചോദിച്ചു.ഭീകരത ഇല്ലാത്ത അന്തരീക്ഷത്തിലേ പാക്കിസ്ഥാനുമായ ചര്‍ച്ച സാധ്യമാകുകയുള്ളുവെന്നും സുഷമ പറഞ്ഞു.
Post Your Comments