ലാഗോസ്: സ്കൂൾ കെട്ടിടം തകർന്നു; കുടുങ്ങിയത് നൂറിലേറെ കുട്ടികൾ. നൈജീരിയയിൽ മൂന്നുനില സ്കൂൾ കെട്ടിടം തകർന്നുവീണ് 100ലേറെ കുട്ടികൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ.. തലസ്ഥാന നഗരമായ ലാഗോസിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. വിദ്യാർഥികൾ അകത്തുണ്ടായിരിക്കെ രാവിലെ 10 മണിയോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു.
രക്ഷാപ്രവർത്തകർ ഇതിനോടകം തന്നെ 40ലേറെ കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 100ലേറെ പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ 10 ഓളം പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്.
അഴിമതി വ്യാപകമായ രാജ്യത്ത് സമാന ദുരന്തങ്ങൾ പതിവാണ്. കെട്ടിട നിർമാണമുൾപ്പെടെ അടിസ്ഥാന മേഖലയിൽ നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016ൽ ദക്ഷിണ നൈജീരിയയിൽ ക്രിസ്ത്യൻ ദേവാലയ കെട്ടിടം തകർന്ന് 100ലേറെ പേർ മരിച്ചിരുന്നു.
Post Your Comments