തൃപ്രയാര്‍ : മത്സ്യത്തൊഴിലാളികൾ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കില്ലെന്നും എന്നാല്‍ അംബാനിക്കും നീരവ് മോദിക്കുമൊക്കെ മോദിയോട് ഒരു കാര്യം പറയണമെങ്കില്‍ പത്തു സെക്കന്റിനുള്ളില്‍ സാധ്യമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി.
പണക്കാർ മന്ത്രിച്ചാല്‍ പോലും മോദി അത് കേള്‍ക്കുമെന്നും തൃപ്രയാറില്‍ ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്കി.
തൊഴിലാളികളുടെ ശബ്ദം കേള്‍ക്കാന്‍ ഡല്‍ഹിയില്‍ ഒരു മന്ത്രാലയമുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പുനല്‍കി. മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കുന്നയാളല്ല താനെന്നും നടപ്പാക്കാന്‍ കഴിയുമെന്നത് മാത്രമേ താന്‍ പ്രസംഗിക്കാറുള്ളുവെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments