അഹമ്മദാബാദ് : ഉത്തരവാദിത്തം ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രസംഗത്തില്‍ സ്ത്രീകളെ കയ്യിലെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹമ്മദാബാദില്‍ നടത്തിയ പ്രസംഗം വെറും എട്ട് മിനിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ കൊണ്ടാണ് പ്രിയങ്കയുടെ പ്രസംഗം ഇപ്പോള്‍ വൈറലാകുന്നത്.
സാധാരണ പുരഷന്‍മാര്‍ക്ക് പ്രാധാന്യം നല്‍കി ഭായിയോം ബഹനോം എന്നാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളെ സംബോധന ചെയ്യുന്നത്. എന്നാല്‍ പതിവിന് വിപരീതമായി സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി ബഹനോം ഭായിയോം എന്നായിരുന്നു പ്രിയങ്കയുടെ അഭിസംബോധന. ബഹനോം വിളിയെ അപ്പോള്‍ തന്നെ നിറകയ്യടിയോടെ ജനം സ്വീകരിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് എംപിയായ സുസ്മിത ദേവ് പക്ഷേ പ്രിയങ്ക സ്ത്രീകള്‍ക്ക് നല്‍കിയ മുന്‍ഗണന എടുത്തു പറഞ്ഞ് പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. സ്ത്രീകളെ ആദ്യം സംബോധന ചെയ്ത് കേട്ടിട്ടില്ലെന്നും ഗുജറാത്ത് ഇതുവരെ കേട്ട ഏറ്റവും വ്യത്യസ്തമായ പ്രസംഗമായിരുന്നു പ്രിയങ്കയുടേതെന്നും അവര്‍ പറഞ്ഞു. ഇതോടെ പ്രിയങ്കയുടെ ബഹനോം വിളി ചര്‍ച്ച ആകുകയും ചെയ്തു. ഇത് ശ്രദ്ധിച്ച പ്രിയങ്കയുടെ മറുപടിയും ശ്രദ്ധേയമാകുകയാണ്. താന്‍ അങ്ങനെ സംബോധന ചെയ്തത് ആാരും ശ്രദ്ധിച്ചിട്ടില്ലെന്നാണ് കരുതിയതെന്നായിരുന്നു അവരുടെ പ്രതികരണം
Post Your Comments