തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇടുക്കിയില്‍നിന്ന് ജോസഫ് ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റായിരുന്ന കോട്ടയത്ത് മത്സരിക്കാന്‍ ജോസഫ് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വൈക്കം ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും സംസ്ഥാന ജില്ലാ ഭാരവാഹികളും ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയുമായ തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്മാന് കെ.എം. മാണി പ്രഖ്യാപിച്ചത്.
Post Your Comments