ഷാര്‍ജ: അല്‍ ഫലായിലെ ലുലു ഹെെപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ക്യാഷ് കൗണ്ടര്‍ കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ ധെെര്യ സമേതം നേരിട്ട രണ്ട് മലയാളി യുവാക്കള്‍ക്ക് എംടി യൂസഫലിയുടെ ആദരം. ജീവന്‍ പണയംവച്ച് കവര്‍ച്ചാ സംഘത്തെ തടഞ്ഞ കണ്ണൂര്‍ സ്വദേശി മുക്താര്‍ സെമന്‍, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികവും സ്ഥാനക്കയറ്റവും അദ്ദേഹം നല്‍കിയത്.
പ്രത്യേക ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ യൂസഫലി 5000 ദിര്‍ഹവും മൊമന്റോയും കീര്‍ത്തിപത്രവും സമര്‍പ്പിച്ചു. ഇതേപൊലെ എല്ലാ ജീവനക്കാരും ജാഗരൂകരായിരിക്കണമെന്നും യൂസഫലി ചടങ്ങില്‍ പറഞ്ഞു. കൃത്യ സമയത്ത് എത്തി പ്രതികളെ പിടികൂടിയ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാര്‍ വലിയ അക്രമമാണ് അഴിച്ച് വിട്ടത്. ക്യാഷ് കൗണ്ടര്‍ കുത്തി തുറക്കാന്‍ തുനിഞ്ഞ അക്രമികളെ മലയാളികളായ ഇരുവരും സര്‍വ്വശക്തിയും ഉപയോഗിച്ച് തടുത്തു. പ്രതിരോധത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രമം വിഫലമായി കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെടാന്‍ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് എത്തി പിടികൂടിയിരുന്നു.
Post Your Comments