ശബരിമല : ശബരീശന്റെ അനുഗ്രഹം തേടിയെത്തിയ കുമ്മനം രാജശേഖരൻ സന്നിധാനത്ത് നടന്ന നാമജപത്തിലും പങ്കെടുത്തു ഇന്ന് രാവിലെ ആറുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം ശബരിമലക്ക് പുറപ്പെട്ടത്.. ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവികാ അന്തർജനമാണ് കുമ്മനം രാജശേഖരന് ഇരുമുടിക്കെട്ട് താങ്ങി നൽകിയത്.
ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഇന്ന് സന്നിധാനത്ത് പ്രത്യേക പടിപൂജ അടക്കമുള്ള ചടങ്ങുകൾ ഉണ്ടായിരുന്നു . അതിലും കുമ്മനം സംബന്ധിച്ചു.
Post Your Comments