തിരുവനന്തപുരം: 2019ല്‍ മാത്രമല്ല ചുരുങ്ങിയത് 2024ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം വടക്കൻ രാഹുൽ കേരളത്തിൽ വന്ന ദിവസം തന്നെ ബി. ജെ. പിയിൽ ചേർന്നത് നന്നായി.
കോൺഗ്രസ്സിന്റെ പി. ആർ. ഏജൻസികളായി കേരളത്തിലെ ചില മാധ്യമങ്ങൾ കേന്ദ്രത്തിൽ കോൺഗ്രസ്സ് തിരിച്ചുവരുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ വൃഥാവേല നടത്തുന്നതിനിടയിലാണ് ഈ വരവെന്നതും പ്രസക്തമാണ്. 2019 ൽ മാത്രമല്ല ചുരുങ്ങിയത് 2024 ലും മോദിയെ ആർക്കും താഴെ ഇറക്കാനാവില്ല. വടക്കൻ ഒരു നല്ല തുടക്കമാവട്ടെഎന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു.
Post Your Comments