ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ബന്ധം വഷളായതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക.
ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാകിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇടനാഴി നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ സമ്മതം അറിയിച്ചിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികള്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ വഴിയൊരുക്കും. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് ഇടനാഴിയുടെ നിയന്ത്രണം നല്‍കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
Post Your Comments