തിരുവനന്തപുരം: എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പ്രതികരകണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടോം വടക്കന്റെ ബിജെപി പ്രവേശമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിലെ പ്രതിഷേധം കാരണമാണ് പാര്‍ട്ടി വിടുന്നത് എന്നാണ് വടക്കന്റെ വിശദീകരണം. കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിലെന്നും കോണ്‍ഗ്രസിലെ നേതാക്കള്‍ ആരൊക്കെയാണെന്ന് പോലും അറിയില്ലെന്നും പറഞ്ഞ ടോം വടക്കന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചെന്നും പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടിനെയും ടോം വടക്കന്‍ പ്രശംസിച്ചു. ബിജെപിയിലെത്തിയ ടോം വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറിയിട്ടുണ്ട്. തൃശൂര്‍, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം വടക്കന് നല്‍കിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments