തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന രാഹുല്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. നാഗര്‍കോവിലിലെ പാര്‍ട്ടി റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ടാണ് തിരുവനന്തപുരത്തെത്തുക.
വൈകുന്നേരം തിരുവനന്തപുരം വഴി കൊച്ചിക്ക് പോകുന്ന രാഹുല്‍ തൃശൂര്‍ രാമനിലയത്തിലാണ് വിശ്രമിക്കുക. നാളെ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന അദ്ദേഹം ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. പിന്നീട് കാസര്‍ക്കോടെത്തി കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളും സന്ദര്‍ശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
Post Your Comments