പറവൂർ: പമ്പിലെത്തിയ വാഹനങ്ങൾക്ക് ലഭിച്ചത് ഡീസൽ കലർന്ന പെട്രോൾ. തുരുത്തിപ്പുറത്തെ പെട്രോൾ പമ്പിൽനിന്നു വാഹനങ്ങളിൽ ഡീസൽ കലർന്ന പെട്രോൾ നൽകിയതായി പരാതിഉയർന്നത്. തിങ്കളാഴ്ച രാവിലെ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഡീസൽ പെട്രോൾ ടാങ്കിലേക്കു മാറി ഒഴിച്ചതിനെത്തുടർന്നാണ് രണ്ട് ഇന്ധനവും തമ്മിൽ ഇടകലർന്നത്.
ഇതോടെ പെട്രോൾ അടിക്കാനെത്തിയ വാഹനങ്ങളിൽ ജീവനക്കാർ ഡീസൽ കലർന്ന ഇന്ധനം നിറച്ച് കൊടുക്കുകയും ചെയ്തതോടെയാണ് പരാതി ഉയർന്നത്. വാഹന ഉടമകൾ പരാതിയുമായി എത്തിയതോടെ തർക്കം ഉടലെടുത്തു. ഇന്ധനം മാറി അടിച്ച വാഹനങ്ങൾക്കു ഇന്ധനത്തിന്റെ തുകയും ടാങ്ക് വൃത്തിയാക്കുന്നതിനുള്ള ചെലവും നൽകാമെന്നു പമ്പ് അധികൃതർ അറിയിച്ചതോടെയാണു പ്രശ്നത്തിനു പരിഹാരമായത്.
Post Your Comments