KeralaLatest News

ഒരുപാട് ചലഞ്ചുകള്‍ക്കിടയില്‍ തരംഗമാകാതെ പോകുന്ന ഒരു നല്ല ചലഞ്ച്

ആദ്യം മലിനമായി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുക്കണം. പിന്നീട് അവയെല്ലാം വൃത്തിയാക്കിയ ശേഷവും ഒരു ഫോട്ടോയെടുക്കണം. രണ്ട് ഫോട്ടോകളും 'മുമ്പ്', 'ശേഷം' (before, after) എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം.

സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ‘ചലഞ്ചു’കള്‍ കൊണ്ട് നിറയുകയാണ്. പാട്ടുപാടുന്നതും മുളക് തിന്നുന്നതും ഓടുന്ന വണ്ടിക്ക് മുന്നില്‍ ചാടി തുള്ളാനും ഒക്കെ ഈ ‘ചലഞ്ചു’കള്‍ അംഗീകരിച്ചുകൊണ്ട് മലയാളികള്‍ തയ്യാറാകാറുണ്ട്. എന്നാല്‍ ഇവിടെ തരംഗമാകാതെ പോകുന്ന എന്തിനേറെ ആരും ഒന്ന് ശ്രമിച്ചുപോലും നോക്കാത്ത ഒരു ചലഞ്ചിനെ കുറിച്ചാണ് ഇപ്പോള്‍ പങ്കുവെക്കുന്നത്.

അത്രയ്ക്ക് മോശമാണോ ഈ ചലഞ്ച് എന്ന് ചിന്തിക്കാന്‍ വരട്ടെ. ചലഞ്ച് ഇതാണ് ‘നമ്മുടെ ചുറ്റുവട്ടത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വൃത്തികേടായ ഏതെങ്കിലും ഒരു സ്ഥലം വൃത്തിയാക്കുക’. ആദ്യം മലിനമായി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുക്കണം. പിന്നീട് അവയെല്ലാം വൃത്തിയാക്കിയ ശേഷവും ഒരു ഫോട്ടോയെടുക്കണം. രണ്ട് ഫോട്ടോകളും ‘മുമ്പ്’, ‘ശേഷം’ (before, after) എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. #trashtag #ChallengeForChange എന്നീ ഹാഷ്ടാഗുകളാണ് പ്രധാനമായും ഇതിന് ഉപയോഗിക്കേണ്ടത്.

ആദ്യമായി 2015ല്‍ ഒരു സ്വകാര്യ കമ്പനിയാണ് ഈ ചലഞ്ച് കൊണ്ടുവന്നത്. എന്നാല്‍ അത് ഒരു തരംഗമായി മാറുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. എന്നാല്‍ അതേ ചലഞ്ച് ബൈറണ്‍ റോമ്ന്‍ എന്ന വ്യക്തി കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലൂടെ തിരികെ കൊണ്ടുവന്നത്. അതോടെ ഈ ചലഞ്ച് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.

അലസരായി നടക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയൊരു ചലഞ്ച് എന്ന ആമുഖത്തോടെയാണ് ബൈറണ്‍ കുറിപ്പിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തു. ബൈറണ്‍ന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് മാത്രം 3 ലക്ഷത്തിലധികം പേരാണ്.

അതുകൂടാതെ കഴിഞ്ഞ ദിവസം ‘വീ ഡോണ്ട് ഡിസര്‍വ് ദിസ് പ്ലാനെറ്റ്’ എന്ന ഫേസ്ബുക്ക് പേജും ചലഞ്ചിന് പ്രോത്സാഹിപ്പിച്ച് കുറിപ്പിട്ടു. എന്നാല്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരും ചലഞ്ച് ഏറ്റെടുത്ത് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ ഇത് മൈന്‍ഡ് ആക്കിയത് പോലുമില്ല എന്നതാണ് വാസ്തവം. സാധാരണഗതിയില്‍ സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ വലിയ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നവര്‍ കൂടിയാണല്ലോ നമ്മള്‍ മലയാളികള്‍. എന്നിട്ടും എന്തേയ് ഇത്തരത്തില്‍ നാടിനും വീടിനും ഒക്കെ ഉപകാരമുള്ള ഒരു ചലഞ്ച് ഏറ്റെടുക്കാന്‍ നമ്മള്‍ ഇത്ര വിമുഖത കാണിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button