
പ്യോങ്യാങ്: വോട്ടിങ് ശതമാനം 99.99 ലെത്തി ഉത്തരകൊറിയയിലെ പൊതുതിരഞ്ഞെടുപ്പ് . ഉത്തര കൊറിയയിൽ ഒരൊറ്റ സ്ഥാനാർഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 99.99 ആണ് .ഇത്തവണ നാട്ടിലുള്ള മുഴുവൻ പേരും വോട്ടു ചെയ്തെങ്കിലും വിദേശത്തുള്ളവർക്കും കപ്പലിലെ ജോലിക്കാർക്കും വോട്ടു ചെയ്യാൻ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തിൽ എത്താതിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൊറിയൻ ഏകാധിപതിയായ കിങ് ജോങ് ഉന്നാണ് എല്ലാ തീരുമാനിക്കുന്നതെങ്കിലും രാജ്യത്തു പേരിനൊരു നിയമനിർമാണ സഭയുണ്ട്– സുപ്രീം പീപ്പിൾസ് അസംബ്ലി. സഭയിലെ 687 സീറ്റുകളിലേക്കു 5 വർഷത്തിലൊരിക്കലാണു തിരഞ്ഞെടുപ്പ്.പാർട്ടി തീരുമാനിച്ച വിവിധ മണ്ഡലങ്ങളിൽ ഏക സ്ഥാനാർഥിക്ക് വോട്ടു ചെയ്യുക മാത്രമാണു ജനങ്ങളുടെ ‘അവകാശം’. എല്ലാ സ്ഥാനാർഥികളും 100 ശതമാനം വോട്ട് നേടി വിജയിച്ചു. ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് തിരഞ്ഞെടുക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments