Latest NewsNewsInternational

കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ കേസ്; പ്രാർത്ഥന യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ

യേശുവിനെ നേരിൽ കണ്ട തൻ്റെ സമ്മേളനത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞു

ദക്ഷിണ കൊറിയ: കൊറോണയെ ചെറുക്കാൻ സുവിശേഷ യോഗം സംഘടിപ്പിച്ച പാസ്റ്റർക്കെതിരെ പൊലീസ് കേസ്. രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്.

സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരെയാണ് ദക്ഷിണ കൊറിയ കേസെടുത്തത്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസ്.

യേശുവിനെ നേരിൽ കണ്ട തൻ്റെ സമ്മേളനത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നും ലീ പറഞ്ഞു. പാസ്റ്ററോടൊപ്പം 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. യേശുവിനെ നേരിൽ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ലീ മാനെയും പരിശോധനക്ക് വിധേയനാക്കിയിട്ടുണ്ട്.

ALSO READ: കൊ​റോ​ണ വൈ​റ​സ് : അമേരിക്കയിൽ വീ​ണ്ടും മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ലീ ദെയ്ഗുവിൽ നടന്ന സമ്മേളനത്തിൽ ആകെ സംബന്ധിച്ച 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ സമ്മേളനമാണെന്ന് കണ്ടെത്തി. തുടർന്നാണ് പാസ്റ്റർക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മാസമാണ് ലീ മാൻ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടന്നത്. ഇതുവരെ ദക്ഷിണ കൊറിയയിൽ കോവിഡ്-19 ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേർ ചികിത്സയിലാണ്. ഇവരിൽ പാതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button