മുംബൈ•മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാക്രിഷ്ണ വിഖെ പാട്ടീലിന്റെ മകന് ഡോ സുജോയ് വിഖെ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഒരു എന്‍.സി.പി നേതാവിന്റെ മകനും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മേധയില്‍ നിന്നുള്ള എന്‍.സി.പി എം.പി വിജയ് സിംഹ് മോഹിതെ പാട്ടീലിന്റെ മകന് രഞ്ജിത്ത്സിംഹ് മോഹിതെ പാട്ടീലും വടാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കൊലംബ്കറുമാണ് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച രഞ്ജിത്ത്സിംഹ് ബി.ജെ.പി നേതാവ് ഗിരീഷ് മഹാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ പ്രദേശത്തെ ജലവുമായി ബന്ധപ്പെട്ട പ്രശങ്ങളാണ് കൂടിക്കാഴ്ചയെന്നും അതിന് രാഷ്ട്രീയ മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള മഹാജന്റെ പ്രതികരണം.
എന്നാല്‍ കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമോ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് ‘അതെ, നിങ്ങള്‍ കൂടുതല്‍ പ്രവേശനങ്ങള്‍ കാണാനായേക്കും’ എന്നായിരുന്നു മഹാജന്റെ പ്രതികരണം. പ്രതിപക്ഷത്ത് താമസിയാതെ കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി മഹാരാഷ്ട്ര യൂണിറ്റ് അധ്യക്ഷന്‍ റാവു സാഹെബ് ദാന്‍വെയുടെ പ്രതികരണം.
Post Your Comments