തിരുവനന്തപുരം : ജോസ് കെ മാണിക്കെതിരെ മോൻസ് ജോസഫ് രംഗത്ത്. സ്റ്റിയറിങ് കമ്മറ്റിയിൽ ജോസെഫിന്റെ പേര് മാത്രമാണ് ഉയർന്നത്. ഇതിന് വലിയ പിന്തുണ കിട്ടിയെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് നിലപാടില്‍ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എല്ലാ ഘടകങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയാകെയും മുന്നോട്ട് പോകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായും യുഡിഎഫ് നേതൃത്വവുമായും പിജെ ജോസഫ് നടത്തുന്ന ചര്‍ച്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസെന്നും ജോസ് കെ മാണി കോട്ടയത്ത് വ്യക്തമാക്കി.
Post Your Comments