സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശവുമായി കേരള പോലീസിന്റെ സൈബര്‍ ഡോം. അടുത്ത കാലത്ത് നിരവധി ഫെയസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ടതായി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സൈബര്‍ ഡോം രംഗത്ത് വന്നത്.
അന്വേഷണത്തിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും പാസ്സ്-വേർഡായി ഉപയോഗിച്ചിരുന്നത് തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു മൊബൈൽ നമ്പർ ,ഡേറ്റ് ഓഫ് ബർത്ത് ,മേൽവിലാസം മുതലായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും സൈബര്‍ ഡോം വ്യക്തമാക്കി.
സൈബര്‍ ഡോമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഈ അടുത്ത കാലയളവിൽ കുറെയധികം ഫെയസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ടതായി പരാതികൾ ലഭിച്ചിട്ടുള്ളതാണ്. അന്വേഷണത്തിൽ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും പാസ്സ്-വേർഡായി ഉപയോഗിച്ചിരുന്നത് തങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു മൊബൈൽ നമ്പർ ,ഡേറ്റ് ഓഫ് ബർത്ത് ,മേൽവിലാസം മുതലായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹാക്കറിന് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്നത്തരത്തിലുള്ള വിവരങ്ങൾ നമ്മുടെ അക്കൗണ്ടുകളിൽ പാസ്സ്-വേർഡായി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. കൂടാതെ മെസഞ്ജറിലൂടെ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിലൂടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാം. അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിന് സുശക്തമായ പാസ്സ്-വേർഡ് ഉപയോഗിക്കുവാനും, 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുവാനും, അനാവശ്യ ലിങ്കുകളിൽ പ്രതികരിക്കാതിരിക്കുവാനും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/KeralaPoliceCyberdome/photos/a.905957426106906/2082427661793204/?type=3&theater
Post Your Comments