തിരുവനന്തപുരം: ബാബറി മസ്ജിദിനെക്കുറിച്ച് പറയാം, ശബരിമലയെക്കുറിച്ച് പറയാന്‍ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രചാരണത്തില്‍ ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയത്, ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല, പരനിന്ദ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് ചട്ടത്തിലുള്ളത്. ഏതെങ്കിലും ഒരു വിഷയം ചര്‍ച്ചയായിക്കൂടായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ പറയാന്‍ സാധിക്കും. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറയാന്‍ കമ്മീഷന് അധികാരമില്ല. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments