കോട്ടയം : ബ്യൂട്ടീഷൻ ജോലിക്കെന്ന വ്യാജേന കുവൈറ്റിൽ എത്തിച്ചു ചതിയിൽപ്പെടുത്തി. അറബിയുടെ കൈകളിൽനിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് ബ്യൂട്ടീഷൻ സംഘടനയുടെ പരിശ്രമംകൊണ്ട് നാട്ടിൽ തിരിച്ചെത്തിയത്.
വിമാന ടിക്കറ്റിനടക്കം 60,000 രൂപയോളം റിക്രൂട്ടിങ് ഏജന്‍സി യുവതിക്ക് ജോലി വാഗ്‌ദാനം നൽകിയ ശേഷം കൈപ്പറ്റിയിരുന്നു. കുവൈറ്റില്‍ എത്തിയതോടെ വീട്ടുവേലക്കായി അറബിക്ക് കൈമാറി. ഭക്ഷണം പോലും ലഭിക്കാതെ അഞ്ച് മാസത്തോളം ക്രൂരപീഡനം. ഒടുവിൽ അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മലയാളീ ജീവനക്കാരാണ് യുവതിയുടെ കഥ പുറംലോകത്തെ അറിയിച്ചത്.
തുടർന്ന് ബ്യൂട്ടീഷൻ സംഘടനയുടെ പരിശ്രമത്താലാണ് യുവതി തിരികെ നാട്ടിലെത്തിയത്. മറ്റു പ്രധാനപ്പെട്ട വിവരങ്ങളും യുവതി വെളിപ്പെടുത്തി. കുവൈറ്റിലെ ഏജന്റും മലയാളിയുമായ ഷംസുദീൻ എന്നയാൾ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവിൽ പാർപിച്ചിരിക്കുന്നതായി യുവതി പറയുന്നു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള മാക്സ്‌വെൽ എന്ന സ്ഥാപന ഉടമയ്‌ക്കെതിരെയും യുവതി കേസ് നൽകിയിട്ടുണ്ട്.
Post Your Comments